തൃശൂർ : ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലിയർപ്പിച്ച് കേരളം . ഭൗതികശരീരം പൂങ്കുന്നത്തെ ചക്കാമുക്ക , തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് എത്തിച്ചത് . ഇതിനു ശേഷം സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവരും . ശനിയാഴ്ച്ച രാവിലെ 9 മുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും .വൈകിട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാരചടങ്ങുകൾ നടക്കുക.
ജയചന്ദ്രന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇതിഹാസശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു . വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും . ജയചന്ദ്രന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.