‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ എന്നതിൻ്റെ പുതിയ ആനിമേഷൻ പതിപ്പ് രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഗീക്ക് പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം ജനുവരി 24 നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും.
1993 ൽ നിർമ്മിച്ച ഈ ചിത്രം ജപ്പാനും ഇന്ത്യയും സംയുക്തമായി നിർമ്മിച്ചതാണ്. രാമായണ കഥയെ അടിസ്ഥാനമാക്കി യുഗോ സാക്കോ ആണ് ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ സംവിധാനം ചെയ്തത്. 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് ഈ ചിത്രം ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്തത്. 1993-ലെ വാൻകൂവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇത് പ്രദർശിപ്പിച്ചിരുന്നു. 1990 കളുടെ അവസാനത്തിലാണ് ഈ ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബ് പതിപ്പ് പുറത്തിറങ്ങിയത്. 2022ൽ പ്രധാനമന്ത്രി മോദി തൻ്റെ മൻ കി ബാത്തിൽ ഈ സിനിമ പരാമർശിച്ചിരുന്നു.
ഇപ്പോഴിതാ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാമായണ ടീം . ‘ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ് . . കുടുംബങ്ങളും കുട്ടികളും തമ്മിലുള്ള സിനിമയുടെ അതുല്യമായ സാംസ്കാരിക സഹകരണത്തെ അദ്ദേഹത്തിൻ്റെ വാക്കുകൾ ആഘോഷിക്കുന്നു. ആ സ്വീകാര്യതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ മാസ്റ്റർപീസ് ഞങ്ങളുടെ പ്രേക്ഷകരുമായി പങ്കിടാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട് . ഒന്നിലധികം തലമുറകളെയും സംസ്കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ കഥ ഞങ്ങൾ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരുന്നത് വളരെ അഭിമാനത്തോടെയാണ്.‘ ഗീക്ക് പിക്ചേഴ്സ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ ചിത്രം പുറത്തിറങ്ങും.ബാഹുബലി ഫ്രാഞ്ചൈസി, ബജ്രംഗി ഭായ്ജാൻ, ആർആർആർ തുടങ്ങിയ സിനിമകൾക്ക് പേരുകേട്ട പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ പുതിയ പതിപ്പുകളുടെ ക്രിയേറ്റീവ് അഡാപ്റ്റേഷന് മേൽനോട്ടം വഹിച്ചിട്ടുണ്ട്.