സാധാരണ പട്ടിക്കുട്ടികളെയും, പൂച്ചക്കുഞ്ഞുങ്ങളെയുമൊക്കെ വിമാനത്തിൽ കടത്താൻ ശ്രമിക്കാറുണ്ട് . പലതിനും പിടി വീഴാറുമുണ്ട് . എന്നാൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കനേഡിയൻ പൗരൻ ലഗേജിൽ കൊണ്ടുവന്നത് ഒന്നൊന്നര ഐറ്റമായിരുന്നു. നല്ല ഒന്നൊന്തരം ഒരു മുതല തല . . മുതലക്കുഞ്ഞിൻ്റെ തലയുമായി കാനഡയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു കനേഡിയൻ പൗരൻ .
പരിശോധനയ്ക്കിടെ കസ്റ്റംസ് സംഘം ഇയാളെ പിടികൂടി. പ്രതിക്കെതിരെ കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് കള്ളക്കടത്തിന് കേസെടുത്ത് ചോദ്യം ചെയ്തു തുടങ്ങി.എയർ കാനഡ ഫ്ളൈറ്റ് നമ്പർ എസി-051ൽ കാനഡയിലേക്ക് പോകാനായിരുന്നു ശ്രമം. വിമാനത്തവാളത്തിലെ മൂന്നാം ടെർമിനലിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്നും മുതലയുടെ തല കണ്ടെത്തിയത്.
ഇതിന് 777 ഗ്രാം ഭാരമുണ്ടായിരുന്നു. ലഗേജ് ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മുതലയുടെ തല.മുതലയുടെ ഇനം പരിശോധിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുതലയുടെ തല അന്വേഷണത്തിനായി ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്