ഡബ്ലിൻ: ജെയിംസ് ഡൈസൺ അവാർഡിനായുള്ള ആഗോള പട്ടികയിൽ ഇടംപിടിച്ച് ഐറിഷ് ബിരുദധാരി. ഐറിഷ് ബിരുദധാരിയായ എല്ല ഫ്ളാനഗനാണ് 20 പേരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നഴ്സുമാരുടെ മാനസികാരോഗ്യത്തിനായുള്ള റിസ്റ്റ്ബാൻഡ് കണ്ടുപിടിച്ചതാണ് എല്ലയെ നേട്ടത്തിന് ഉടമയാക്കിയത്.
പ്രോക്സിമിറ്റി അടിസ്ഥാനമാക്കിയാണ് റിസ്റ്റ്ബാൻഡ് തയ്യാറാക്കിയിരിക്കുന്നത്. വിജയിച്ചാൽ 35,000 യൂറോയാണ് സമ്മാനമായി ലഭിക്കുക.ഡബ്ലിനിലെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഫ്ളാനഗൻ ബിരുദം നേടിയത്.
Discussion about this post

