ഡബ്ലിൻ: സിറോ മലബാർ സഭയുടെ ബ്ലാക്ക് റോക്ക, ബ്രേ സംയുക്ത ധ്യാനത്തിന് ഇന്ന് പരിസമാപ്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം വൈകീട്ട് എട്ട് മണിയോടെ ആയിരിക്കും അവസാനിക്കുക. ധ്യാനത്തിന് തലശ്ശേരി രൂപതയിൽ നിന്നുള്ള ഫാ. ജിസ് കളപ്പുരയ്ക്കൽ നേതൃത്വം നൽകും.
ബ്ളാക്ക് റോക്ക് ന്യൂട്ടൗൺ പാർക്കിലെ ചർച്ച് ഓഫ് ദ ഗാർഡിയൻ ഏഞ്ചൽസിലാണ് ധ്യാനം. ഇവിടെ വിശാലമായ പാർക്കിംഗിന് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്ലാക്ക്റോക്കിന് പുറമേ ആത്തി, ബ്ലാഞ്ചാർഡ്സ്ടൗൺ എന്നിവിടങ്ങളിലും ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post

