ഡബ്ലിൻ: അയർലൻഡിന് പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോ. ആർച്ച് ബിഷപ്പ് ജാൻ റോമിയോ പാവ്ലോവ്സ്കിയെ മാർപ്പാപ്പ ന്യൂൺഷ്യോയായി നിയമിച്ചു. ജൂലൈയിൽ ആർച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടെമേയർ വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം.
1960 ൽ പോളണ്ടിലാണ്ആർച്ച് ബിഷപ്പ് പാവ്ലോവ്സ്കി ജനിച്ചത്.
1985ലായിരുന്നു അദ്ദേഹം തന്റെ വൈദിക ജീവിതം ആരംഭിച്ചത്. നേരത്തെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ-ബ്രസാവിൽ, തായ്ലൻഡ്, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post

