ഡബ്ലിൻ: സെപ്തംബർ മാസത്തിൽ ഡബ്ലിൻ വിമാനത്താവളം വഴി കടന്ന് പോയ യാത്രികരുടെ എണ്ണത്തിൽ വർധനവ്. 3.34 ദശലക്ഷം യാത്രികരാണ് കഴിഞ്ഞ മാസം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
ഈ വർഷം സെപ്തംബർവരെ 29 ദശലക്ഷം ആളുകളാണ് വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തിന്റെ വർധനവ് ഇക്കുറി ഉണ്ടായിട്ടുണ്ട്. ഇതിൽ 17.4 ദശലക്ഷം പേർ ടെർമിനൽ 1 വഴിയും, 11.6 ദശലക്ഷം പേർ ടെർമിനൽ 2 വഴിയുമാണ് സഞ്ചരിച്ചത്.
സെപ്റ്റംബർ 13 ഞായറാഴ്ചയായിരുന്നു ഏറ്റവും തിരക്കേറിയദിവസം. അന്നേ ദിവസം മൊത്തം 128,600 യാത്രക്കാർ രണ്ട് ടെർമിനലുകളിലൂടെ സഞ്ചരിച്ചു .കഴിഞ്ഞ സെപ്റ്റംബർ ദിവസത്തേക്കാൾ 4% വർദ്ധനവ് സെപ്തംബറിൽ വിമാനത്താവളത്തിൽ നിന്നുള്ള ഏറ്റവും ജനപ്രിയ റൂട്ടുകൾ ഹീത്രോ, ആംസ്റ്റർഡാം, മാഞ്ചസ്റ്റർ, മലാഗ, ഗാറ്റ്വിക്ക് എന്നിവയായിരുന്നു.

