ഡബ്ലിൻ: അയർലൻഡിൽ തൊഴിലവസരങ്ങൾ കുറഞ്ഞു. ഈ വർഷം മൂന്നാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 4.8 ശതമാനത്തിന്റെ കുറവാണ് അവസരങ്ങളിൽ ഉണ്ടായിരിക്കുന്നത്. റിക്രൂട്ട്മെന്റ് സ്ഥാപനമായ മോർഗൻ മക്കിൻലിയുടെ ഏറ്റവും പുതിയ പഠനത്തിലാണ് ഗവേഷണം. അതേസമയം മുൻപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാദത്തിൽ ഒഴിവുകളിൽ 0.2 ശതമാനത്തിന്റെ നേരിയ വർധനവുണ്ട്.
തൊഴിലന്വേഷകരുടെ രജിസ്ട്രേഷനുകൾ കുത്തനെ ഉയർന്നു. ഈ പാദത്തിൽ 14 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വാർഷികാടിസ്ഥാനത്തിൽ 51 ശതമാനം ആണ്. ഇതിൽ നിലവിൽ ഒരിടത്ത് ജോലിയുള്ളവരും ഉൾപ്പെടുന്നു. മറ്റ് അവസരങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ രജിസ്ട്രേഷൻ. തൊഴിൽ വിപണി തൊഴിലുടമകൾക്ക് കൂടുതൽ അനുകൂലമായി മാറിയിരിക്കുന്നുവെന്ന് പ്രധാന കണക്കുകൾ സൂചിപ്പിക്കുന്നു

