ഡബ്ലിൻ: അയർലൻഡിൽ സെക്കൻഡ് ഹാൻഡ് വിൽപ്പന ആരംഭിച്ച് പ്രമുഖ ഫർണീച്ചർ ബ്രാൻഡായ ഐക്കിയ. പുതിയ പ്ലാറ്റ്ഫോം നിലവിൽവന്നു. സെക്കൻഡ് ഹാൻഡ് ഫർണീച്ചറുകൾ വാങ്ങുന്നവർക്ക് വിലയിൽ 60 ശതമാനത്തോളം കിഴിവാണ് ലഭിക്കുക. സ്വന്തം കടയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മാത്രമായിട്ടാണ് സെക്കൻഡ് ഹാൻഡ് വിപണി.
സാധാരണക്കാരിലേക്കും തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കുകയാണ് ഐക്കിയയുടെ ലക്ഷ്യം. സെക്കൻഡ് ഹാൻഡ് ഫർണീച്ചറുകളും മറ്റ് ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് വാങ്ങാൻ ഇതുവഴി സാധിക്കും. മെത്തകൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഈ പ്ലാറ്റ്ഫോം വഴി വിൽക്കാൻ സാധിക്കില്ല. ആളുകൾക്ക് തങ്ങളുടെ സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ലിസ്റ്റ് ചെയ്യാൻ ഇപ്പോൾ മുതൽ സാധിക്കും.

