വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ സ്ട്രാൻകാലി കാസിൽ മെറ്റ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ മാർക്ക് സർക്കർബർഗ് വാങ്ങിയത് പൊന്നും വിലയ്ക്ക്. 51 മില്യൺ യൂറോയാണ് അദ്ദേഹം കാസിലിനായി നൽകിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഓഗസ്റ്റിൽ ആയിരുന്നു സുക്കർബർഗ് കൊട്ടാരം വാങ്ങിയത്. ഭാര്യ പ്രിസില്ല ചാനും അദ്ദേഹവും ചേർന്നാണ് കൊട്ടാരം സ്വന്തമാക്കിയത്.
റെസിഡൻഷ്യൽ പ്രൈസ് പ്രോപ്പർട്ടി രജിസ്റ്ററിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 17 നാണ് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ നടപടിക്കമങ്ങളും പൂർത്തിയായത് എന്നാണ് രജിസ്റ്ററിൽ പറയുന്നത്. വിൽപ്പന പൂർത്തിയായപ്പോൾ വില €51,171,155 ആയിരുന്നു. ഗോതിക് ശൈലിയിൽ ആണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. 440 ഏക്കർ സ്ഥലത്താണ് ഇത്. ഓഗസ്റ്റ് ആദ്യം 30 മില്യൺ യൂറോ ആയിരുന്നു വിൽപ്പന വില. എന്നാൽ ഇതിന്റെ ഇരട്ടി നൽകിയാണ് അദ്ദേഹം കൊട്ടാരം വാങ്ങിയിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

