മിഡ്ലാൻഡ്സ്: മിഡ്ലാൻഡ്സ് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഡ്രോൺ വഴിയായിരുന്നു ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഡ്രോൺ വഴി മയക്കുമരുന്നും മൊബൈൽ ഫോണും സെല്ലിലേക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഡ്രോൺ നിയന്ത്രണം വിട്ട് ജയിൽ ഓഫീസേഴ്സ് ട്രെയിനിംഗ് കോളേജ് കെട്ടിടത്തിൽ ഇടിച്ച് തകരുകയായിരുന്നു. ഉടനെ തന്നെ പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 30 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്.

