ന്യൂഡൽഹി ; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ‘ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിനിടെ, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്രയെ ഡൽഹി പോലീസ് അൽപ്പനേരത്തേക്ക് കസ്റ്റഡിയിലെടുത്തു.പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതിന് പിന്നാലെ അവരെ വിട്ടയച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ മുതിർന്ന പ്രതിപക്ഷ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയാണ് മാർച്ചിന് നേതൃത്വം നൽകിയത്.
പ്രിയങ്ക ഗാന്ധിയും എൻസിപി-എസ്പി എംപി സുപ്രിയ സുലെയും പ്രതിഷേധത്തിൽ പങ്കെടുത്തു. മാർച്ചിന് മുന്നോടിയായി മധ്യ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള വഴിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.വൻ സുരക്ഷാ സേനയെ വിന്യസിച്ചതിനൊപ്പം ന്യൂഡൽഹി ജില്ലയുടെ പല ഭാഗങ്ങളിലും അധികൃതർ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും എസ് ഐ ആർ നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി എക്സിൽ “ഗ്യാനേഷ്, എല്ലാം കഴിഞ്ഞു സഹോദരാ. രാജിവയ്ക്കാനുള്ള സമയമായി.” എന്ന് പോസ്റ്റും പങ്ക് വച്ചു

