ഗാൽവേ: ഗാൽവേ കൗണ്ടിയിലെ മലയാളികളെ സംഗീത ലഹരിയിലാഴ്ത്താൻ പ്രിയ ഗായകൻ എംജി ശ്രീകുമാർ എത്തുന്നു. അടുത്ത മാസം അദ്ദേഹം നയിക്കുന്ന സംഗീത പരിപാടി. ഗാൽവേ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബും മാസ് ഇവന്റ്സും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൊണ്ടാട്ടം- മ്യൂസിക് ബിയോണ്ട് ബോർഡേർഴ്സ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്. അടുത്ത മാസം 13 ന് ഗാൽവേ ലെഷർലാൻഡിൽ വച്ചാണ് പരിപാടി അരങ്ങേറുക. എംജി ശ്രീകുമാർ നയിക്കുന്ന ലൈവ് സംഗീത പരിപാടിയാണ് നടക്കുന്നത്. അദ്ദേഹത്തോടൊപ്പം ഗായിക ശിഖയും വേദിയിലെത്തും. പരിപാടിയ്ക്ക് മാറ്റ് കൂട്ടാൻ വേദിയിൽ എൽഇഡി വിഷ്വൽ എക്സ്പീരിയൻസ് ഉൾപ്പെടെ സജ്ജീകരിക്കും.
Discussion about this post

