ബെയ്ജിംഗ്: അഞ്ച് വർഷത്തിന് ശേഷം വീണ്ടും ചൈന ഭീതിയുടെ നിഴലിൽ. ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് വൈറസ് കൊറോണ പോലെ പടരുകയാണ്. ഇന്ത്യ, മലേഷ്യ, ജപ്പാൻ, ഹോങ്കോങ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇതിനകം ഈ വൈറസിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട് . വൈറസ് ഭീതിയെത്തുടർന്ന് ചൈനയിലെ വുഹാനിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണം 500 ശതമാനത്തിലേറെ വർധിച്ചു.
വുഹാൻ പ്രവിശ്യയിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്നാണ് അനുമാനം. വുഹാനിലെ 30 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്.അതേസമയം, അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചൈനയിൽ ആൻറിവൈറൽ മരുന്നുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ആവശ്യക്കാർ കൂടിയതോടെ മരുന്നുകളുടെ കരിഞ്ചന്തയും തുടങ്ങിയിട്ടുണ്ട്. മരുന്നിൻ്റെ വില 40 ഡോളർ കടന്നുവെന്നാണ് റിപ്പോർട്ടുകൾ .
എച്ച്എംപി വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ആശങ്ക പ്രകടിപ്പിച്ചു. ഈ വൈറസിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്പെയിനിലും ഇൻഫ്ലുവൻസ അണുബാധ അതിവേഗം പടരുകയാണ്.
ഇന്ത്യയിൽ, കർണാടക, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആകെ എട്ട് കേസുകൾ കണ്ടെത്തി. സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.