ഡബ്ലിൻ: മുൻ രാഷ്ട്രീയ നേതാവും നോവലിസ്റ്റുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം എന്നാണ് സൂചന. അദ്ദേഹത്തിന്റെ പ്രസാധകരാണ് മരണ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.
ഇന്നലെയായിരുന്നു അദ്ദേഹം അന്തരിച്ചത്. വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 1992 ലായിരുന്നു നോവലിസ്റ്റ് എന്ന നിലയിൽ അദ്ദേഹം പ്രശസ്തനായത്. 2001 വരെ അദ്ദേഹം രാഷ്ട്രീയക്കാരൻ ആയിരുന്നു. കള്ളസാക്ഷി പറഞ്ഞതിന് അദ്ദേഹം നാല് വർഷം തടവിൽ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

