ഡബ്ലിൻ: ഡബ്ലിനിലെ സോഷ്യൽ ഹൗസുകളിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഐറിഷ് പൗരന്മാർ. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഡബ്ലിനിൽ വീടുകൾക്കായി കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും ഐറിഷ് പൗരന്മാരാണ്. ഡബ്ലിനിൽ വീടുകൾക്ക് വിദേശപൗരന്മാർക്കിടയിൽ ആവശ്യം വർധിക്കുന്നതിനിടെ ആണ് ഈ കണക്കുകൾ. ഡബ്ലിനിലെ സോഷ്യൽ ഹോമുകളിൽ താമസിക്കുന്നവരിൽ 73 ശതമാനം ഐറിഷ് പൗരന്മാരാണ് ഉള്ളത്.
നിലവിൽ വീടുകൾക്കായി 8,706 ഐറിഷ് പൗരന്മാർ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. ഇത് ആകെ കാത്തിരിക്കുന്ന 15,005 ആളുകളുടെ 58.2 ശതമാനം വരും. 1,3320 സൊമാലിയൻ പൗരന്മാരാണ് ഡബ്ലിനിൽ വീടുകൾക്കായി കാത്തിരിക്കുന്നത്. 599 റൊമാനിയൻ പൗരന്മാരും, 362 പോളിഷ് പൗരന്മാരും, 327 അഫ്ഗാനിസ്ഥാൻ പൗരന്മാരും വീടുകൾക്കായി കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.

