ഡബ്ലിൻ: അയർലൻഡിൽ കാണാതായ യുവതിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. മൂന്നാഴ്ച ആയിട്ടും യുവതിയെ കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ഗാർഡ പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചത്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
40 വയസ്സുള്ള ഐറിന ബോബിനയെ ആണ് കാണാതെ ആയത്. സെപ്തംബർ 11 ന് ആയിരുന്നു ഇവരെ കാണാതെ ആയത്. ലൗത്തിലെ ഡണ്ടാൽക്കിലാണ് ഇവരെ അവസാനമായി കണ്ടത്. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു. ഐറിഷ അടിയ്ക്കടി ഡബ്ലിനിലേക്ക് പോകാറുണ്ട്. ഏകദേശം 5 അടി 6 ഇഞ്ചാണ് ഐറിനയുടെ ഉയരം. മെലിഞ്ഞ ശരീരവും സ്വർണ നിറത്തിലുള്ള മുടിയും ഇവർക്കുണ്ട്. നീലക്കണ്ണുകളാണ് ഇവർക്കുള്ളത്.

