ഡബ്ലിൻ: ഹോം ഹീറ്റിംഗ് ഓയിലിന്റെ കാർബൺ ടാക്സ് എടുത്തുകളയുമെന്ന സൂചന നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലത്തേയ്ക്ക് ടാക്സ് പൂർണമായി ഒഴിവാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാസിന്റെ കാര്യത്തിലും സർക്കാർ സമാനമായ നടപടി പരിഗണിക്കുന്നുണ്ടെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.
ജീവിത ചിലവുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കുക എന്നതാണ് ബജറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് പാർട്ടിയുടെ ശതാബ്ദി ആഘോഷമായ കെയർഡെ ഫെയ് ലിന്റെ അത്താഴവിരുന്നിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഒരു പ്രധാന ശിശുസംരക്ഷണ പാക്കേജ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

