ഡബ്ലിൻ: ഐറിഷ് സേനയിൽ സേവനം അനുഷ്ഠിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം വർധിക്കുന്നു. 2022 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 13 മുതൽ 18 ശതമാനം വരെ വിദേശ പൗരന്മാരാണ് ഐറിഷ് സേനയുടെ ഭാഗമായിരിക്കുന്നത്. 2028 ആകുമ്പോഴേയ്ക്കും സേനാംഗങ്ങളുടെ എണ്ണം 11,500 ആക്കാനാണ് സേനയുടെ തീരുമാനം. അതിനാൽ വിദേശ പൗരന്മാരുടെ റിക്രൂട്ട്മെന്റ് ഇനിയും വർധിപ്പിക്കും.
2022 നും 2026 ആദ്യ പകുതിയ്ക്കും ഇടയിൽ 2,762 പേർ സൈന്യത്തിന്റെ ഭാഗമായി. ഇതിൽ 362 പേർ ഏകദേശം 13 ശതമാനം ഐറിഷ് വംശജരല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇനിയും ഉയർന്നതാണെന്നാണ് പുറത്തുവരുന്ന വിവരം. വിവരാവകാശ നിയമപ്രകാരം പ്രമുഖ ഐറിഷ് മാധ്യമം നൽകിയ അപേക്ഷയിലാണ് ഈ വിശദാംശങ്ങൽ ലഭിച്ചത്.

