അർമാഗ്: ഓറഞ്ച് ഓർഡർ പരേഡുമായി ബന്ധപ്പെട്ട് ഡ്രംക്രീയിൽ സംഘർഷാവസ്ഥ തുടരുന്നു. പരേഡിലെ അംഗങ്ങളും ഗർവാഗി റോഡ് നിവാസികളും തമ്മിലുള്ള സംഘർഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബദൽ പ്രകടനങ്ങൾ നടത്താനാണ് തീരുമാനം. അർമാഗിലെ പോർട്ട്ഡൗണിൽ ആയിരിക്കും പ്രകടനങ്ങൾ.
പ്രദേശവാസികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതോടെയാണ് ബദൽ പ്രകടനങ്ങൾ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. 30 വർഷത്തിന് ശേഷം ഗർവാഗി റോഡിലൂടെ പരേഡ് നടത്താൻ പരേഡ് കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ഇതോടെയാണ് പ്രശ്നം ആരംഭിച്ചത്.
Discussion about this post

