തിരുവനന്തപുരം ; തിരുവോണം ബംപർ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്. 30 കോടി രൂപ ലഭിച്ചത് കണ്ണൂരിലെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക.
പ്ത്ത ശതമാനമായ മൂന്ന് കോടിയാണ് ഏജന്റ് കമ്മീഷൻ . ബാക്കി 27 കോടിയിൽ ആദായനികുതിയും , സർചാർജും, ആരോഗ്യ, വിദ്യാഭ്യാസ സെസും ഈടാക്കും . ഇതെല്ലാം കൂടി 10.53 കോടി രൂപയാകും. ഓണം ബമ്പർ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്പന വഴി സര്‍ക്കാരിനു ലഭിച്ചത് .
Discussion about this post

