ഡബ്ലിൻ: അയർലൻഡിലെ ഫാർമസികളിൽ ഇനി മുതൽ സൗജന്യ ബവൽ പരിശോധന. അടുത്ത മാസം മുതലാണ് പ്രായമായവർക്ക് സൗജന്യമായി സേവനം നൽകുക. രാജ്യത്തെ 1500 ലധികം ഫാർമസികളിൽ ആയിരിക്കും ഈ സൗകര്യം. ബവൽ ക്യാൻസർ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് സൗജന്യ പരിശോധന. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചത്.
57 മുതൽ 71 വയസ്സുവരെ പ്രായമുള്ളവർക്കാണ് സൗജന്യനമായി പരിശോധന നൽകുക. കൂടുതൽ ആളുകളെ പരിശോധനയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഫാർമസികളിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. എല്ലാവരും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥനയുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്താകെ 8.5 ലക്ഷം പേരാണ് പ്രസ്തുത പ്രായപരിധിയിൽ ഉള്ളത്.

