കെറി: കൗണ്ടി കെറിയിൽ യുവാവിന് സാരമായി പരിക്കേൽക്കാനിടയായ ആക്രമണത്തിൽ അറസ്റ്റ്. സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു തർക്കത്തിനിടെ 20 വയസ്സുളള യുവാവിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെയാണ് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തിന്റെയും ലഭിച്ച ദൃശ്യങ്ങളുടെയും വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിക്കേറ്റ യുവാവ് പ്രദേശവാസിയാണ്. ലിസ്റ്റോവലിൽ ആയിരുന്നു സംഭവം ഉണ്ടായത്.

