കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. കാരിജീൻ പ്രദേശത്തെ അഗ്ലീഷ് സൗത്തിന് സമീപമുള്ള എൻ 24 ൽ ആയിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
അർദ്ധരാത്രി 12.5 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. കൗമാരക്കാരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകമയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അപകടം കണ്ട ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് പറയുന്നത്.

