ലൈംഗിക പരാമർശം; മാപ്പ് പറഞ്ഞ് മൈക്കൽ ഒ ലിയറി
ഡബ്ലിൻ: ലൈംഗികാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് റയാൻ എയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഒ ലിയറി. പരാമപർശത്തിൽ ആത്മാർത്ഥമായി മാപ്പ് പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റയാൻ എയറിന്റെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മറ്റ് എയർലൈൻ കമ്പനികളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു പരാമർശം. നിരക്കുകളുടെ കാര്യത്തിൽ ബലാത്സംഗംചെയ്യുന്നവരാണ് മറ്റ് വിമാനക്കമ്പനികൾ എന്ന തരത്തിലായിരുന്നു പരാമർശം. ഇത് വലിയ തോതിൽ വിമർശനത്തിന് കാരണം ആയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്ഷമാപണം.

