ഡബ്ലിൻ: ബ്ലാഞ്ചാർഡ്ടൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കും. ഇതിനായി ആസൂത്രണ കമ്മീഷൻ അനുമതി നൽകി. പ്രാദേശികമായുള്ള എതിർപ്പുകൾ വകവയ്ക്കാതെയാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്.
മൊബിലിറ്റി എൻഹാൻസ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. പുതിയ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അനുമതി നൽകിയത്. കഴിഞ്ഞ നവംബറിലാണ് ഫിൻഗൽ കൗണ്ടി കൗൺസിൽ പദ്ധതിയ്ക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെ ആസൂത്രണ കമ്മീഷന് മുൻപാകെ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
Discussion about this post

