ഡബ്ലിൻ ; ഡബ്ലിനിലെ ലൂക്കാനിൽ തോക്കും വെടിയുണ്ടകളുമായി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. വൈകുന്നേരം ഏഴ് മണിയോടെ ബാൽഗാഡിയിൽ അക്രമം നടന്നെന്ന വിവരത്തെത്തുടർന്ന് ഗാർഡ സ്ഥലത്തെത്തിയിരുന്നു. പിന്നാലെയാണ് ആൺകുട്ടി പിടിയിലായത്.
കുട്ടിയെ ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. പിടിച്ചെടുത്ത തോക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post

