കോട്ടയം : ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയ്ക്ക് നാല് വർഷം തടവ് ശിക്ഷ .ഒപ്പം 30 ലക്ഷം രൂപയോളം പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത് . ബുധനാഴ്ചയാണ് കേസിലെ വിചാരണ പൂർത്തിയായത്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
താൻ ആരോഗ്യപരമായി പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണെന്നും, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നും ടോമിൻ തച്ചങ്കരി കോടതിയിൽ പറഞ്ഞിരുന്നു . എന്നാൽ കനത്ത ശിക്ഷ നൽകണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഡിജിപി ആയിരുന്ന വ്യക്തി അഴിമതി കേസിൽ ജയിലിലേയ്ക്ക് പോകേണ്ടി വരുന്നത് . സെൻട്രൽ ജയിലേയ്ക്ക് ആണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. അതിന് മുൻപ് ആരോഗ്യപരിശോധനകൾക്ക് വിധേയനാക്കും.
2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. എന്നാൽ സ്വത്തുക്കൾ തനിക്ക് കുടുംബപരമായി ലഭിച്ചതാണെന്നാണ് തച്ചങ്കരി നിരത്തിയത്. ഇത് സ്ഥാപിക്കുന്നതിനായി പല സാക്ഷികളെയും തച്ചങ്കരി എത്തിച്ചിരുന്നു.

