ഡബ്ലിൻ: പലിശനിരക്ക് വീണ്ടും ഉയർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്. കഴിഞ്ഞ ദിവസം ആയിരുന്നു പലിശനിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നത്. പലിശനിരക്കുകളിൽ കാൽ ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി യൂറോസോണിലെ മോർട്ട്ഗേജുകളുടെ പലിശനിരക്കും ഉയരും.
ഈ മാസം 10 ന് ഇസിബി പ്രധാന പലിശനിരക്കുകൾ 25 എന്ന ബേസിസ് പോയിന്റിലേക്ക് ഉയർത്തുകയായിരുന്നു. ഇതോടെ ഡെപ്പോസിറ്റ് ഫസിലിറ്റി നിരക്ക് 2.50 ശതമാനമായും പ്രധാന റീഫൈനാൻസിങ് നിരക്ക് 2.65 ശതമാനമായും മാർജിനൽ ലെൻഡിങ് നിരക്ക് 2.90 ശതമാനമായും ഉയർന്നു. നാളെ മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരിക.
Discussion about this post

