ഡബ്ലിൻ: ഐറിഷ് വിസ്കിയുടെ തീരുവ നീക്കം ചെയ്തുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ കമ്മീഷൻ. ആർടിഇയുടെ പരിപാടിയിൽ കമ്മീഷൻ വക്താവ് ഒലോഫ് ഗില്ലാണ് ഇതേപ്പറ്റി പ്രതികരിച്ചത്. എല്ലാ രൂപത്തിലുമുള്ള താരിഫുകളെ തങ്ങൾ എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താരിഫുകൾ കുറയ്ക്കുക, ഇല്ലാതാക്കുക എന്നിവയ്ക്ക് വേണ്ടിയാണ് തങ്ങൾ വാദിക്കുന്നത്. അതിനാൽ ഏത് തരത്തിലുള്ള ഇളവും സ്വാഗതാർഹമാണ്. പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഒലോഫ് ഗിൽ പറഞ്ഞു.
Discussion about this post

