ഡബ്ലിൻ: ദ്വിദിന സന്ദർശനത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരികെ മടങ്ങി. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം തന്റെ വിമാനത്തിൽ യുഎസിലേക്ക് മടങ്ങിയത്. ഐറിഷ് ഓപ്പൺ മത്സരം പൂർത്തിയായതിന് പിന്നാലെയായിരുന്നു മടക്കം. മകനും മരുമകളും ഒപ്പം ഉണ്ടായിരുന്നു.
ഷെയ്ൻ ലോറിയാണ് മത്സരത്തിൽ വിജയിച്ചത്. അദ്ദേഹത്തിന് ട്രോഫി സമ്മാനിച്ച ശേഷം ട്രംപ് കാണികളെ അഭിസംബോധന ചെയ്തു. ഷാനൻ എയർപോർട്ടിൽ നിന്നായിരുന്നു അദ്ദേഹം തിരികെ മടങ്ങിയത്. രാത്രി 8.10 ഓടെ അദ്ദേഹവുമായി ഷാനൻ വിമാനത്താവളത്തിൽ നിന്നും എയർഫോഴ്സ് വൺ വിമാനം വാഷിംഗ്ടൺ ഡിസിയിലേക്ക് പുറപ്പെട്ടു.
Discussion about this post

