ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അയർലൻഡിൽ ശക്തമായ പ്രതിഷേധം. പതിനായിരക്കണക്കിന് പേർ പ്രതിഷേധ റാലിയുടെ ഭാഗമായി. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയായിരുന്നു സ്ഥലത്ത് പോലീസ് ഒരുക്കിയിരുന്നത്. ഇന്നലെ രാവിലെയോടെയാണ് ട്രംപ് ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി അയർലൻഡിൽ എത്തിയത്.
30 ഓളം ഗ്രൂപ്പുകൾ പ്രതിഷേധത്തിൽ പങ്കാളികളായി. രാഷ്ട്രീയക്കാരും പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നിരുന്നു. പാർനൽ സ്ക്വയറിൽ നിന്നായിരുന്ന പ്രതിഷേധം ആരംഭിച്ചത്. ഡെയിൽ ഐറാനിൽ പ്രതിഷേധം സമാപിച്ചു. റോഡുകളിൽ ആളുകൾ തിങ്ങിനിറഞ്ഞത് വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് രണ്ട് ദിവസം ഗാർഡ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രതിഷേധക്കാർ തമ്പടിച്ചത് വലിയ ബുദ്ധിമുട്ട് ആയിരുന്നു സൃഷ്ടിച്ചത്.

