ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി , പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഏകദേശം 50 മിനിറ്റ് നേരം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ബിസിനസ്സ്, പ്രതിരോധം, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
രാഷ്ട്രീയം, സാമ്പത്തികം , ബഹിരാകാശം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. . റെയിൽവേയിലും തുരങ്ക നിർമ്മാണത്തിലും വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുക, ഉരുക്ക് മൂല്യ ശൃംഖല വികസിപ്പിക്കുക, ബിസിനസ്-ടു-ബിസിനസ് അവസരങ്ങൾ വികസിപ്പിക്കുക, റഷ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ കമ്പനികളുടെ പ്രവേശനം വർദ്ധിപ്പിക്കുക എന്നിവയും യോഗം ചർച്ച ചെയ്തു.
കൂടാതെ, സിവിൽ ആണവോർജ്ജ സഹകരണം, ഇന്ധന ചക്രം, റഷ്യയിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുക, നിർണായക ധാതുക്കളിലും വളങ്ങളിലും തന്ത്രപരമായ സംയുക്ത സംരംഭങ്ങളിലൂടെ പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളുടെ ഭാഗമായിരുന്നു.
ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കെത്തിയ പുടിനെ മോദി തിരുക്കുറൽ നൽകിയാണ് സ്വീകരിച്ചത് . തമിഴ് കവി തിരുവള്ളുവർ എഴുതിയ ഈ പുസ്തകം മാനുഷിക മൂല്യങ്ങളെക്കുറിച്ചാണെന്നും അതിന്റെ റഷ്യൻ വിവർത്തനമാണ് പുടിന് സമ്മാനിച്ചതെന്നും മോദി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും വ്ളാഡിമിർ പുടിനും ഭാരത് മണ്ഡപത്തിലെ ഇന്നോപ്രോമിന്റെ പ്രദർശനം സന്ദർശിച്ചു. ചർച്ചയ്ക്കുശേഷം ഒരു കാറിലാണ് ഇരുവരും മടങ്ങിയത്. 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു . പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചു. ഇരു രാജ്യങ്ങൾക്കും പരസ്പര സൗകര്യപ്രദമായ രീതിയിൽ നയതന്ത്ര മാർഗങ്ങളിലൂടെയായിരിക്കും ഉച്ചകോടിയുടെ തീയതി തീരുമാനിക്കുക.
സെപ്റ്റംബർ 1 ന് കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന എസ്സിഒ ഉച്ചകോടിയിലും ഇരു നേതാക്കളും ഒരുമിച്ചെത്തിയിരുന്നു.

