ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ രാജ്യതലസ്ഥാനത്ത് കർശന സുരക്ഷ. ഡബ്ലിൻ നഗരത്തിൽ ഇതിനോടകം തന്നെ സുരക്ഷാ സേന വിന്യസിച്ചിട്ടുണ്ട്. ക്ലെയറിലും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ട്രംപിന് സുരക്ഷയൊരുക്കാൻ 10,000 പോലീസുകാരെയാണ് വിന്യസിക്കുന്നത്. നാളെയാണ് ട്രംപ് അയർലൻഡിൽ എത്തുന്നത്. ഇന്ന് മുതൽ ഞായറാഴ്ചവരെ 12 മണിക്കൂർ ഷിഫ്റ്റിൽ ആയിരിക്കും ഗാർഡകൾ ജോലി ചെയ്യുക. ക്ലെയറിലും ഡബ്ലിനിലും ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകും.
ഡബ്ലിൻ വിമാനത്താവളത്തിന്റെയും ഫീനിക്സ് പാർക്കിന്റെയും പരിസരങ്ങളിലായിരിക്കും നാളെ രാവിലെ ഗാർഡകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകൾ രാവിലെ 7.30 മുതൽ 9.30 വരെയും 11.30 നും ഉച്ചയ്ക്ക് 1.30 നും ഇടയിൽ റോഡുകൾ അടച്ചിടും.

