ടിപ്പററി: കൗണ്ടി ടിപ്പററിയിലെ കർഷകർക്ക് നിർദ്ദേശവുമായി ഗ്യാസ് നെറ്റ്വർക്ക്സ് അയർലൻഡ്. കൃഷിഭൂമിയിൽ ഖനനമോ കുഴിയെടുത്തുള്ള മറ്റ് പ്രവർത്തനങ്ങളോ നടത്തുമ്പോൾ ഭൂഗർഭ ഗ്യാസ് പൈപ്പ് ലൈനുകളുടെ സ്ഥാനം ശ്രദ്ധിക്കണമെന്ന് ഗ്യാസ് നെറ്റ്വർക്ക്സ് അയർലൻഡ് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം പൈപ്പ്ലൈനുകൾക്ക് സമീപം സുരക്ഷിതമല്ലാത്ത മൂന്ന് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം ടിപ്പററിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 15 തവണയാണ് പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ഈ ഇതുവരെ കൗണ്ടിയിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഗ്യാസ് നെറ്റ് വർക്ക്സ്അയർലൻഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കൗണ്ടിയിലൂടെ ഏകദേശം 400 കിലോ മീറ്റർ ഗ്യാസ് പൈപ്പ് ലൈനാണ് കടന്ന് പോകുന്നത്.

