ഡബ്ലിൻ: അയർലൻഡിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആമസോൺ. 200 ഓളം പുതിയ അവസരങ്ങളാണ് കമ്പനി ഉദ്യോഗാർത്ഥികൾക്കായി ഒരുക്കുന്നത്. ഡബ്ലിനിലെ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് നിയമനങ്ങൾ. പുതിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിനിലെ ബാൾഡോണൽ, റാത്ത്കൂൾ, ബാലികൂളിൻ എന്നീ കേന്ദ്രങ്ങളിലാകും പുതിയ നിയമനങ്ങൾ. ബാൾഡോണലിലായിരിക്കും കൂടുതൽ പേരെ നിയമിക്കുക. നിലവിൽ ഇവിടെ 700 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമനങ്ങൾക്ക് പുറമേ നിലവിലെ ജീവനക്കാർ ശമ്പളത്തിൽ വർധനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 27 മുതലായിരിക്കും ശമ്പളത്തിൽ മാറ്റം വരുക.
Discussion about this post

