ഡബ്ലിൻ: പലിശനിരക്കുകൾ വർധിപ്പിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഇന്ന് വൈകീട്ട് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽശതമാനം നിരക്കുകളിൽ വർധനവ് വരുത്താനാണ് തീരുമാനം. പ്രധാന നിരക്ക് 2.5 ശതമാനം ആക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ എണ്ണ വിലയിൽ ഉണ്ടായ വർധനവ് പണപ്പെരുപ്പത്തിന് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങൾക്കിടയിലെ പണപ്പെരുപ്പം എന്നത് 3.3 ശതമാനമാണ്. ഇത് ഇസിബിയുടെ ലക്ഷ്യമായ 2 ശതമാനം എന്ന നിരക്കിൽ നിന്നും വളരെ കൂടുതലാണ്. ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചാൽ ഈ വർഷത്തെ രണ്ടാമത്തെ പലിശനിരക്ക് വർധിപ്പിക്കലായിരിക്കും അത്. ഇനി മുതൽ ഒരു ലക്ഷം യൂറോ കടമെടുത്താൽ പലിശയിനത്തിൽ പ്രതിമാസം 13 യൂറോയുടെ വർധനവ് ഉണ്ടായേക്കും.

