ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് നൽകാനുള്ള ആലോചനയിൽ സർക്കാർ. നിലവിൽ ഡ്യൂട്ടിയായി നൽകേണ്ട ഒരു ശതമാനമെന്ന നിരക്ക് ഒഴിവാക്കാനാണ് സർക്കാർ നീക്കം. ആദ്യമായി വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകും സർക്കാരിന്റെ ഈ തീരുമാനം. അതേസമയം സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനുള്ള തീരുമാനം ഭവനവില വീണ്ടും ഉയരാൻ കാരണമാകുമെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.
ഫിയന്ന ഫെയിൽ ടിഡി സീമസ് മക്ഗ്രാത്താണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മറ്റ് ചിലവുകൾക്കൊപ്പം സ്റ്റാമ്പ് ഡ്യൂട്ടികൂടിയാകുമ്പോൾ വലിയ സാമ്പത്തിക പ്രയാസമാണ് ആദ്യമായി വീട് വാങ്ങുന്നവർ നേരിടേണ്ടിവരിക. ഈ സാഹചര്യത്തിലാണ് ടിഡി ഇത് ഒഴിവാക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

