ഡബ്ലിൻ: യാത്രികരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് തകർത്ത് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ മാസം 3.8 മില്യൺ ആളുകൾ വിമാനത്താവളം വഴി കടന്ന് പോയി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഓഗസ്റ്റിൽ 1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
സമ്മറിലെ തന്നെ ഏറ്റവും തിരക്കേറിയ ദിനങ്ങൾക്ക് ആയിരുന്നു ഡബ്ലിൻ വിമാനത്താവളം സാക്ഷിയായത്. ഈ വർഷം സമ്മറിൽ 11.3 മില്യൺ ആളുകൾ വിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 1,98,000 അധിക യാത്രികരാണ് വിമാനത്താവളം വഴി കടന്ന് പോയത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിദിനം ഏകദേശം 1 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16 ആയിരുന്നു ഓഗസ്റ്റിലെ ഏറ്റവും തിരക്കേറിയ ദിനം. അന്നേ ദിവസം 1,34,700 യാത്രികർ വിമാനത്താവളത്തിലൂടെ കടന്നുപോയി.

