ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ജീപ്പിടിച്ച് മരിച്ച രണ്ട് വയസ്സുകാരനെ തിരിച്ചറിഞ്ഞു. റാത്ത്കീലിലെ ആബികോർട്ടിൽ നിന്നുള്ള പീറ്റർ മുൽകെറയറാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ജീപ്പിന്റെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.
30 വയസ്സ് പ്രായമുള്ള വ്യക്തിയാണ് അറസ്റ്റിലായത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് ആയച്ചിട്ടുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പീറ്റൽ മുൽകെയർ തന്റെ ട്രാക്ടറായ കളിപ്പാട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ജീപ്പ് ഇടിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയ്ക്ക് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

