മുഹമ്മ : മോശമായി നോക്കിയെന്ന് ആരോപിച്ച് പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ 53 കാരനെ മരിച്ച നിലയിൽ കണ്ടെത്തി . തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും മുറിവേറ്റ പാടുണ്ട് . വീടിന്റെ വാതിൽ തുറന്ന നിലയിലായ്രിരുന്നു. മുറിക്ക് സമീപത്ത് നിന്ന് മുളക്കഷണവും കണ്ടെത്തി.
ഭാര്യയും, മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം . സമീപവാസികളുമായി കാര്യമായി ബന്ധമില്ലാതെ സന്തോഷ് തനിച്ചായിരുന്നു താമസം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മോശമായി നോക്കിയെന്ന് ആരോപിച്ച് മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. ഇന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

