ഡബ്ലിൻ ; അയർലൻഡിൽ രാജ്യവ്യാപകമായി മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ .
ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരുന്ന യെല്ലോ അലർട്ട് രാത്രി 9 മണി വരെ നിലനിൽക്കും.
കനത്ത മഴയ്ക്കും, ഇടിമിന്നലിനും പുറമേ ചിലയിടങ്ങളിൽ മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വെള്ളപ്പൊക്കം, ഇടിമിന്നൽ നാശനഷ്ടങ്ങൾ, യാത്രാ ബുദ്ധിമുട്ട് എന്നിവ അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നും മെറ്റ് ഐറാൻ പറഞ്ഞു
Discussion about this post

