ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഗ്യാസിന്റെ താരിഫ് വർധിപ്പിച്ച് എസ്എസ്ഇ. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. 19.2 ശതമാനം വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഗ്യാസ് വിലയിൽ വർധനവ് ഉണ്ടാകും.
ഗ്രേറ്റർ ബെൽഫാസ്റ്റിലും പടിഞ്ഞാറൻ മേഖലകളിലുമായി രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് എസ്എസ്ഇയ്ക്കുള്ളത്. ഇവരെയെല്ലാം വർധനവ് ബാധിക്കും. ഇതിന് പുറമേ 4500 ചെറുകിട വാണിജ്യ ഉപഭോക്താക്കളെയും താരിഫ് വർധനവ് ബാധിക്കും. ക്രെഡിറ്റ് മീറ്ററുള്ള കുടുംബത്തിൽ ഗ്യാസ് ബിൽ പ്രതിവർഷം 174 പൗണ്ട് വർധിക്കും. പ്രീപേയ്മെന്റ് ഗ്യാസ് മീറ്റർ ഉള്ളവർക്ക് പ്രതിവർഷം 172 പൗണ്ടിന്റെ വർധനവാകും ബില്ലിൽ ഉണ്ടാകുക.
Discussion about this post

