ക്ലെയർ: ഓണാഘോഷം അതിഗംഭീരമാക്കാൻ ക്ലെയറിലെ ഇന്ത്യൻ കൂട്ടായ്മ. വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ നടക്കും. സെന്റ് ഫ്ളന്നാസ് കോളേജാണ് ആഘോഷ പരിപാടികളുടെ വേദി.
ക്ലെയർ ഇന്ത്യൻ ഓണം 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങൾ ആഘോഷമാക്കാമെന്ന സന്ദേശത്തിലൂന്നിയാണ് പരിപാടികൾ. മലയാളികൾക്ക് പുറമേ മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമാകും. കേരളത്തിന്റെ തനിമയും സംസ്കാരവും വെളിവാക്കുന്ന രീതിയിൽ ആയിരിക്കും പരിപാടി. വിവിധ കലാ- സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിന് പുറമേ കായിക മത്സരങ്ങളും ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുക.

