ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇതിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. 36 ലാപ്ടോപ്പുകളും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജൂലൈയിൽ സ്റ്റോർ സ്ട്രീറ്റിലെ പ്രദേശത്ത് നിന്നും മോഷ്ടിച്ച ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

