ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യത. നികുതിയിൽ നിലവിലെ ഇളവുകൾ തുടർന്നാലും അത് ഇന്ധന വിലയെ പിടിച്ചുനിർത്തില്ലെന്നാണ് വിലയിരുത്തൽ. പെട്രോളും ഡീസലും ലിറ്ററിന് രണ്ട് യൂറോ എന്ന നിലയിൽ എത്തിയേക്കുമെന്നാണ് സൂചന.
നേരത്തെ ഇന്ധനവിലയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിളവുകൾ അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി മാറ്റിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒക്ടോബറിലെ ബജറ്റുവരെ നീട്ടാനാണ് തീരുമാനം. ഇതിനിടെയാണ് ഇന്ധനവില ഉയരുമെന്ന സൂചനകൾ.
Discussion about this post

