കിൽഡെയർ: കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു കൗമാരക്കാരന്റെ കൂടി സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ആതിയിലെ ഗ്രീൻഹിൽസിൽ നിന്നുള്ള ജാക്ക് കെന്നഡിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ജാക്കിന്റെ മൃതദേഹം സംസ്കരിക്കുക.
തിങ്കളാഴ്ച വൈകീട്ട് സംസ്കാരവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളും മറ്റും നടക്കും. വൈകീട്ട് ആറ് മണി മുതൽ എട്ട് മണിവരെ റിഗ്നിസ് ഫ്യൂണറൽ ഹോമിലാണ് പ്രാർത്ഥനകൾ. രാവിലെ 10.30 ന് മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും. രാവിലെ 11 മണിയ്ക്ക് റെക്വിയം കുർബാനയ്ക്കായി മൃതദേഹം സെന്റ് മൈക്കിൾസ് പാരിഷ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ശുശ്രൂഷകൾക്ക് ശേഷമാകും മൃതദേഹം സംസ്കരിക്കുക.

