ലക്നൗ : സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു . ഉത്തർപ്രദേശിലെ 52 രാഷ്ട്രീയക്കാർക്കും വിശിഷ്ട വ്യക്തികൾക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ്, ബിഎസ്പി മേധാവി മായാവതി എന്നിവരടക്കം ഉൾപ്പെടുന്നു.
ഈ നേതാക്കൾക്കെല്ലാം വ്യത്യസ്ത വിഭാഗത്തിലുള്ള സുരക്ഷയാണ് ഉള്ളത്. ഇസെഡ് മുതൽ ഇസെഡ്+ വരെയുള്ള കാറ്റഗറി സുരക്ഷയുള്ള നേതാക്കളും ഇതിൽ ഉൾപ്പെടുന്നു. വൈ കാറ്റഗറി സുരക്ഷയുള്ള സംസ്ഥാന സർക്കാർ മന്ത്രിമാരും ഈ പട്ടികയിലുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായി 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകും. ഇത് രണ്ട് ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിക്കും. രണ്ടാം ഘട്ടത്തിൽ 44 നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിക്കും.
ഇത്തവണ വൈ കാറ്റഗറി സുരക്ഷയുള്ള നിരവധി മന്ത്രിമാർക്കും ജാക്കറ്റ് നൽകുന്നുണ്ട്. സഞ്ജയ് നിഷാദ്, നന്ദ് ഗോപാൽ ഗുപ്ത നന്ദി, ഓം പ്രകാശ് രാജ്ഭർ, സ്വതന്ത്ര ദേവ് സിംഗ്, ജയ്വീർ സിംഗ്, മഹേന്ദ്ര സിംഗ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.നിലവിൽ ഉത്തർപ്രദേശിലെ 98 രാഷ്ട്രീയക്കാർക്കും പ്രധാന വ്യക്തികൾക്കും വൈ മുതൽ ഇസഡ് പ്ലസ് വരെയുള്ള വിവിധ സുരക്ഷാ വിഭാഗങ്ങളുണ്ട്.സുരക്ഷാ വിഭാഗവും ഭീഷണിയും കണക്കിലെടുത്താണ് ജാക്കറ്റുകൾ നൽകുന്നത്.

