കോർക്ക്: കോർക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇരുചക്രവാഹാനപകടത്തിൽ മരിച്ചത് സ്കോട്ട്ലൻഡ് സ്വദേശി. അയർലൻഡിൽ വിനോദസഞ്ചാരത്തിന് വേണ്ടി എത്തിയതായിരുന്നു യുവാവ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു കാറും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിക്കുകയായിരുന്നു.
30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post

