മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. 80 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസിൽബാറിലെ മയോ ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാലിൻറോബിലെ ഗ്ലെബ് സ്ട്രീറ്റിൽ പുലർച്ചെ 4:20 ഓടെയായിരുന്നു സംഭവം. 80 കാരിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിന്റെ വിശദാംശങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

